വിമാനത്തിൽ പുകവലി, മോശം പെരുമാറ്റം; യുഎസ് പൗരനെതിരെ കേസ്
Sunday, March 12, 2023 11:33 AM IST
മുംബൈ: എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ശുചിമുറിയിൽ പുകവലിക്കുകയും ചെയ്ത യുഎസ് പൗരനെതിരെ കേസ്. ലണ്ടനിൽ നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം.
37 കാരനായ രമാകാന്തിനെതിരെ മുംബൈ സഹാർ പോലീസാണ് കേസെടുത്തത്. പ്രതി ഇന്ത്യൻ വംശജനാണെങ്കിലും യുഎസ് പൗരനാണ്. കൂടാതെ യുഎസ് പാസ്പോർട്ടും കൈവശമുണ്ട്.
പ്രതി മദ്യപിച്ചിരുന്നോ എന്നറിയാൻ പ്രതിയുടെ സാമ്പിൾ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.