മുംബൈ ഏകദിനം: ഓസീസിന് ബാറ്റിംഗ്
Friday, March 17, 2023 1:16 PM IST
മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു.
രോഹിത് ശർമയുടെ അഭാവത്തിൽ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഇന്ത്യയ്ക്കായി ഓപ്പണറാകും.
പരിക്കേറ്റ ഡേവിഡ് വാർണറും വിക്കറ്റ് കീപ്പർ അലക്സ് കാരിയും ഓസീസ് നിരയിൽ ഇല്ല. വാർണറുടെ അഭാവത്തിൽ മിച്ചൽ മാർഷ് ഓപ്പണറാകും.
ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്സ് വെല്ലും മാർക്കസ് സ്റ്റോയിനസും ഓസീസ് നിരയിൽ തിരിച്ചെത്തി.