കെഎസ്യു ചതിച്ചു; യുഡിഎസ്എഫ് കൺവീനർ സ്ഥാനം രാജിവച്ച് പി.കെ.നവാസ്
Sunday, March 19, 2023 11:39 AM IST
കോഴിക്കോട്: യുഡിഎഫിന്റെ വിദ്യാർഥി സംഘടനയായ യുഡിഎസ്എഫ് കൺവീനർ സ്ഥാനം രാജിവച്ച് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്യു വോട്ട് മറിച്ചെന്നാരോപിച്ചാണ് രാജി.
കെഎസ്യു ചതിച്ചത് കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എംഎസ്എഫിന് നഷ്ടപ്പെട്ടതെന്നും നവാസ് ആരോപിച്ചു. കോളജ് തെരഞ്ഞെടുപ്പുകളിൽ ഇനി എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കെഎസ്യുമായി സഹകരിക്കില്ലെന്നും നവാസ് അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം നേടിയിരുന്നു. യൂണിയൻ ചെയർപേഴ്സണായി ടി.സ്നേഹയാണ് തെരഞ്ഞെടുത്തത്.