കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു
Monday, March 20, 2023 3:25 PM IST
കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു. സിപിഎം കൗൺസിലറുടെ പരാതി പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
ബ്രഹ്മപുരം മാലിന്യവിഷയത്തിൽ കോൺഗ്രസിന്‍റെ കൊച്ചി കോർപ്പറേഷൻ ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് നടപടി. പ്രസംഗശേഷം നടന്ന പ്രതിഷേധത്തിൽ മർദനമേറ്റെന്ന് കോർപ്പറേഷൻ സെക്രട്ടറി പരാതി നൽകിയിരുന്നു.