കോട്ടയത്ത് കൊയ്ത്തു കഴിഞ്ഞ പാടശേഖരത്ത് തീപിടിത്തം
സ്വന്തം ലേഖകൻ
Tuesday, March 21, 2023 4:43 PM IST
കോട്ടയം: നാട്ടകം പെരുന്നലം പാടശേഖരത്ത് തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണു തീപടർന്നത്.
വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് തീയണച്ചത്. കോട്ടയത്തുനിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.