ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം
Sunday, March 26, 2023 5:05 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തം ഉണ്ടായത്. മാലിന്യകൂന്നിന്റെ അടിയിൽനിന്നാണ് തീയും പുകയും ഉയർന്നത്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.