സിപിഎം മടിച്ചാൽ സത്രീവിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് കേസ് നൽകും: വി.ഡി. സതീശൻ
സിപിഎം മടിച്ചാൽ സത്രീവിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് കേസ് നൽകും: വി.ഡി. സതീശൻ
Tuesday, March 28, 2023 1:10 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സിപിഎം വനിതാ നേതാക്കൾക്കെതിരെ നടത്തിയത് സഭ്യേതര പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വിഷയത്തിൽ സുരേന്ദ്രനെതിരേ സിപിഎം നേതാക്കൾ മിണ്ടാതിരിക്കുന്നത് അതിശയിപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ആരുടേയും ചുണ്ട് ഇപ്പോൾ അനങ്ങുന്നില്ല. വ്യാജ കേസും ഇല്ലാത്ത കേസും എടുക്കുന്ന സിപിഎം സുരേന്ദ്രനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? സിപിഎം മടിച്ചാൽ സത്രീവിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് കേസ് നൽകുമെന്നും സതീശൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<