എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച സമാപിക്കും
Wednesday, March 29, 2023 10:58 AM IST
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് സമാപിക്കും. ഈ മാസം ഒമ്പതിനായിരുന്നു പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി നടക്കും. 18,000 ല്‍ പരം അധ്യാപകരുടെ സേവനം ഇതിനാവശ്യമായി വരും.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ച് മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും.