കെഎസ്യു ഭാരവാഹി പട്ടികയിൽ കൊലക്കേസ് പ്രതികളും
Saturday, April 8, 2023 10:17 PM IST
തൊടുപുഴ: കെഎസ്യു പുറത്തുവിട്ട പുതിയ ഭാരവാഹിപ്പട്ടികയിൽ കൊലക്കേസ് പ്രതികളും ഇടംനേടി.
എസ്എഫ്ഐ പ്രവർത്തകനും ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥിയുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ നിധിൻ ലൂക്കോസ് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടു.
കേസിലെ അഞ്ചാം പ്രതി ജിതിൻ ഉപ്പുമാക്കൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
2022 ജനുവരി 10-നാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ധീരജ് രാജേന്ദ്രൻ കോളജിൽ നടന്ന സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ടത്.