ആണവയുഗം പൂർണമായി അവസാനിപ്പിച്ച് ജർമനി; അവസാന മൂന്ന് നിലയങ്ങളും പൂട്ടി
Sunday, April 16, 2023 12:16 PM IST
ബെർലിൻ: ആണവയുഗം പൂര്‍ണമായും അവസാനിപ്പിച്ച് ജര്‍മനി. രാജ്യത്തെ അവസാനത്തെ മൂന്ന് പവര്‍ റിയാക്ടറുകള്‍ കൂടി പൂട്ടി.
എംസ്ലാന്ഡ്, ഇസാര്‍ 2, നെക്കര്‍വെസ്തീം എന്നീ മൂന്ന് ആണവ നിലയങ്ങള്‍ക്കാണ് അവസാനമായി താഴുവീണത്. ഇതോടെ 20 വര്‍ഷം മുന്‍പ് ആരംഭിച്ച പ്രക്രീയ പൂര്‍ണമായി.
ഘട്ടംഘട്ടമായി ആണവമുക്തമാകുമെന്ന് 2000ലാണ് ജര്‍മനി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ പ്രക്രീയക്ക് തുടക്കം കുറിക്കുകയും ചെയ്തു.
30ലേറെ ആണവനിലയങ്ങളാണ് ജര്‍മനിയില്‍ ഉണ്ടായിരുന്നത്. അതേസമയം, ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും ആണവ വിഗിരണ ശേഷിയുള്ള മാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന ആധി രാജ്യത്തെ വേട്ടയാടുന്നുണ്ട്.