പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
Sunday, April 23, 2023 1:25 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വിരുതനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ജയചിത്ര(24) ആണ് മരിച്ചത്.
രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ജയചിത്ര പരിശോധന നടത്തുന്നതിനിടെ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടം നടന്ന വേളയിൽ ജയചിത്ര മാത്രമാണ് നിർമാണശാലയിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യുവതിയുടെ കുടുംബാംഗങ്ങൾക്കു മൂന്ന് ലക്ഷം രൂപ സഹായധനം നൽകുമെന്ന് പ്രഖ്യാപിച്ചു.