ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പതുപേർ മരിച്ചു. 11 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ മിൽക് പ്ലാന്‍റിലെ ശീതീകരണിയിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്.

അപകടത്തിന് പിന്നാലെ ഫാക്ടറി പോലീസ് സീൽ ചെയ്തു. വാതക ചോർച്ചയുടെ കാരണം വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.