ബാർ കോഴക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് നീട്ടിവച്ചു
Monday, May 1, 2023 5:57 PM IST
ന്യൂഡൽഹി: ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈയിൽ പരിഗണിക്കുമെന്ന് സുപ്രീം കോടതി.
ജസ്റ്റീസ് കെ.എം. ജോസഫ്, ജസ്റ്റീസ് ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതായി അറിയിച്ചത്. കേസിൽ കേരള സർക്കാർ ഇതുവരെ മറുപടി സത്യവാംഗ്മൂലം ഫയൽ ചെയ്തിട്ടില്ലെന്നും ഇന്ന് വാദം വേണ്ടെന്നും കോടതി അറിയിച്ചു.
ജസ്റ്റീസ് കെ.എം. ജോസഫ് ജൂണിൽ വിരമിക്കുന്നതിനാൽ ജൂലൈയിൽ കേസ് പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കേണ്ട വരുമെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു.