"ആളവിടെത്തന്നെയുണ്ട്'; വനംവകുപ്പിന് ആശ്വാസം
Wednesday, May 3, 2023 12:36 PM IST
ഇടുക്കി: അരിക്കൊമ്പന് വീണ്ടും വനംവകുപ്പിന്റെ റേഞ്ചില്‍. റേഡിയോ കോളറില്‍ നിന്നും വീണ്ടും സിഗ്നലുകള്‍ കിട്ടിത്തുടങ്ങി. അല്പം മുമ്പാണ് സിഗ്നല്‍ പിന്നെയും കിട്ടിത്തുടങ്ങിയത്.
10 ഇടങ്ങളില്‍ നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. ആന അതിര്‍ത്തി വനമേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് സൂചന. കഴിഞ്ഞദിവസം ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അരിക്കൊമ്പനെ തുറന്നുവിട്ടിരുന്നു.
ബുധനാഴ്ച ഉച്ചയോടെ അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതിരുന്നത് ആശങ്കപ്പെടുത്തിയിരുന്നു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച്ആനയെ ട്രാക്ക് ചെയ്യാനും വനംവകുപ്പ് ശ്രമിച്ചിരുന്നു.