ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കമ്മിറ്റി; കേന്ദ്രം സുപ്രീം കോടതിയിൽ
Wednesday, May 3, 2023 6:09 PM IST
ന്യൂഡൽഹി: ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. ഹർജിക്കാർക്ക് കമ്മിറ്റിക്കു മുന്നിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും തുഷാർ മേത്ത പറഞ്ഞു.
സ്വവർഗ ദമ്പതികൾക്ക് സാമൂഹിക അവകാശങ്ങൾ നൽകുന്നതിന് സുപ്രീം കോടതി ഉന്നയിച്ച ആശങ്കകളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.