മ​​​ല​​​പ്പു​​​റം : താ​​​നൂ​​​രി​​​ൽ ബോ​​​ട്ട് ദു​​​ര​​​ന്തം ന​​​ട​​​ന്ന സ്ഥ​​​ലം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നു സ​​​ന്ദ​​​ർ​​​ശി​​​ക്കും. ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​ൽ അം​​​ഗം കെ. ​​​ബൈ​​​ജു​​​നാ​​​ഥ് ഇ​​​ന്നു രാ​​​വി​​​ലെ 10.30 ന് ​​​താ​​​നൂ​​​രി​​​ലെ​​​ത്തും.

സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട് ഉ​​​ല്ലാ​​​സ​​​ബോ​​​ട്ടാ​​​യി രൂ​​​പമാറ്റം വ​​​രു​​​ത്തി അനധികൃതമായി പെ​​​ർ​​​മി​​​റ്റ് നേ​​​ടി​​​യ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത​​​ത്.

മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി, ആ​​​ല​​​പ്പു​​​ഴ ചീ​​​ഫ് പോ​​​ർ​​​ട്ട് സ​​​ർ​​​വേ​​​യ​​​ർ എ​​​ന്നി​​​വ​​​ർ 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.