പട്ടാമ്പിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
Monday, May 15, 2023 10:38 PM IST
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. പട്ടാമ്പിയിൽവച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി വീശിയത്.
പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപത്തുവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവർത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അന്തരിച്ച മുൻ എം എൽ എ.എം. ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്.