മ​ല​പ്പു​റം: മാ​റ​ഞ്ചേ​രി​യി​ല്‍ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച് എ​ണ്‍​പ​തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലും മാ​റ​ഞ്ചേ​രി, എ​ട​പ്പാ​ള്‍ ആ​ശു​പ​ത്രി​ക​ളി​ലുമാ​യി നി​ല​വി​ല്‍ മു​പ്പ​തി​ല്‍ അ​ധി​കം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ തു​റു​വാ​ണം ദ്വീ​പി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ദ്വീ​പ് സ്വ​ദേ​ശി​യാ​യ വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് എ​ട​പ്പാ​ള്‍ കാ​ല​ടി​യി​ലെ വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പ​ല​ര്‍​ക്കും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്.