നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ കറന്‍സി അസ്ഥിരമാക്കും: മുഖ്യമന്ത്രി
Tuesday, May 23, 2023 11:10 PM IST
കോഴിക്കോട്: രാജ്യത്ത് 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാര മേഖലയ്ക്ക് ഇത് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016ലെ നോട്ട് നിരോധനത്തിന് ശേഷമുള്ള കേന്ദ്രത്തിന്റെ വികലമായ നടപടിയാണിത്. രാജ്യത്തെ കറന്‍സി അസ്ഥിരമാക്കാനേ ഇതിന് കഴിയൂ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള സാമ്പത്തിക തകര്‍ച്ചയാണ് വ്യാപാര മേഖലയില്‍ ഇന്നുള്ളത്.
2016ല്‍ 85 ശതമാനം കറന്‍സികള്‍ നിരോധിച്ചു. 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിലൂടെ 11 ശതമാനം കറന്‍സികള്‍ ഇല്ലാതാവുകയാണ്. നോട്ട് നിരോധനം, കോവിഡ് എന്നിവയില്‍ കരകയറി വരുമ്പോഴാണ് ഇപ്പോഴത്തെ നടപടി.
ദീര്‍ഘ വീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങളാണ് കേന്ദ്രം പിന്തുടരുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.