മലേഷ്യ മാസ്റ്റേഴ്സ്: ഇന്ത്യൻ സൂപ്പർ താരങ്ങൾ ഇന്നിറങ്ങും
Wednesday, May 24, 2023 7:16 AM IST
ക്വലാലംപുർ: 2023 സീസണ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഇന്നിറങ്ങും. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ എന്നിവർക്കു റാങ്കിംഗിൽ ഉയർന്ന എതിരാളികളാണുള്ളത്.
ആറാം സീഡായ ചൗ ചെന്നാണു പ്രണോയിയുടെ എതിരാളി. ഏഴാം സീഡായ ലോഹ് കീനുമായാണു ലക്ഷ്യ സെന്നിന്റെ മത്സരം. വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ഇന്ന് കോർട്ടിൽ ഇറങ്ങും.
ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ട് ജയിച്ച് ഇന്ത്യയുടെ മാളവിക ബൻസൂദ് ഫൈനൽസിനു ടിക്കറ്റെടുത്തു.