പാ​രീ​സ്: വിം​ബി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ എ​ലെ​ന റി​ബ​ക്കാ​ന ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും പി​ന്മാ​റി. പ​നി​യെ തു​ട​ർ​ന്നാ​ണ് റി​ബ​ക്കാ​ന ടൂ​ർ​ണ​മെ​ന്‍റി​ൽ‌​നി​ന്നും പി​ന്മാ​റി​യ​ത്. ശ​നി​യാ​ഴ്ച മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​ൻ​പാ​ണ് പി​ന്മാ​റു​ക​യാ​ണെ​ന്ന് താ​രം അ​റി​യി​ച്ച​ത്.

ഇ​തോ​ടെ ക​സാ​ഖി​സ്ഥാ​ൻ താ​രം സാ​റാ സോ​റി​ബ​സ് ടോ​ർ​മോ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. ര​ണ്ടു ദി​വ​സ​മാ​യി ഉ​റ​ക്കം ഇ​ല്ലാ​യി​രു​ന്നെ​ന്നും പ​നി​യും ത​ല​വേ​ദ​ന​യും ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​ബ​ക്കാ​ന പ​റ​ഞ്ഞു.

ഓ​ടാ​നും ശ്വ​സി​ക്കാ​നും പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് റി​ബ​ക്കാ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.