മൃഗസ്നേഹികൾ അരിക്കൊന്പൻ പ്രശ്നം സങ്കീർണമാക്കി: മന്ത്രി
Thursday, June 8, 2023 8:38 PM IST
പുത്തൂർ: അരിക്കൊന്പനെ സംരക്ഷിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും മൃഗസ്നേഹികളുടെ അതിരുകവിഞ്ഞ ഇടപെടൽ പ്രശ്നം സങ്കീർണമാക്കിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
അരിക്കൊന്പൻ വിഷയത്തിൽ തമിഴ്നാടുമായി ആശയവിനിമയമുണ്ട്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്. ആനവീണ്ടും കേരളത്തിലേക്കു തിരിച്ചെത്താൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യം അരിക്കൊന്പനാണു തീരുമാനിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മാധ്യമങ്ങളാണ് അരിക്കൊന്പൻ കേരളത്തിൽ എത്തുമെന്ന് പറയുന്നത്. റേഡിയോ കോളർ പരിശോധിച്ച് ആനയെ എന്നും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.