കോൺഗ്രസിൽ അഴിച്ചുപണി; പി.സി. വിഷ്ണുനാഥിന് തെലുങ്കാനയുടെ ചുമതല
Friday, June 9, 2023 8:50 PM IST
ന്യൂഡൽഹി: കോൺഗ്രസ് സംസ്ഥാനഘടകങ്ങളിൽ അഴിച്ചുപണി നടത്തി എഐസിസി. ഗുജറാത്ത് പിസിസി അധ്യക്ഷനായി ശക്തിസിംഗ് ഗോഹിലിനെ നിയമിച്ചപ്പോൾ വി. വൈത്തിലിംഗത്തിന് പുതുച്ചേരി പിസിസി അധ്യക്ഷ സ്ഥാനം നൽകി.
പി.സി. വിഷ്ണുനാഥിന് തെലുങ്കാനയിൽ പ്രത്യേക ചുമതല എഐസിസി നൽകിയിട്ടുണ്ട്. മുംബൈ റീജിനൽ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം വർഷ ഗെയ്ക്വാദിനാണ്. ഹരിയാന, ഡൽഹി പിസിസികളിലേക്ക് എഐസിസി പ്രതിനിധിയായി ദീപക് ബാബരിയയെ ആണ് നിയമിച്ചിരിക്കുന്നത്.