ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസ്; മോന്സന് മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി
Saturday, June 17, 2023 11:37 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മോന്സന് മാവുങ്കല്‍ കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. പോക്സോ ഉള്‍പ്പെടെ മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
2019 മേയിലാണ് കേസിനാസ്പദമായ സംഭവം. മോന്‍സന്റെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ ജീവനക്കാരി പരാതി നല്‍കിയത്.
2022 മാര്‍ച്ചില്‍ വിചാരണ തുടങ്ങിയ കേസിലാണ് മോന്സന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.