ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടു
വെബ് ഡെസ്ക്
Monday, June 19, 2023 2:40 PM IST
ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു. ഹർദീപിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ വെടിവയ്പിന്‍റെ കാരണമെന്താണെന്നോ ഗൂഢാലോചനയേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാർ.
നേരത്തേ, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിജ്ജാറിനെ രാജ്യത്തിന് വിട്ടുനല്‍കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.