തീക്കോയി മാർമല അരുവിയിൽ വിദ്യാർഥി മുങ്ങി മരിച്ചു
Friday, June 23, 2023 6:23 PM IST
ഈരാറ്റുപേട്ട: തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബംഗളൂരു പിഇഎസ് കോളജിലെ വിദ്യാർഥി അമലേഷാണ് മരിച്ചത്.
വാഗമൺ സന്ദർശനത്തിന് എത്തിയ അഞ്ചംഗ സംഘത്തിലെ വിദ്യാർഥിയാണ് മരിച്ചത്. ഇവർ മടങ്ങുന്നതിനിടെ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അമലേഷ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഒപ്പമുള്ളവർ ബഹളംവച്ചതോടെ നാട്ടുകാർ ഓടിയെത്തി. പിന്നാലെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ സംയുക്ത തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാല ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.