വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും വിദേശ പരിശീലനത്തിന്; കേന്ദ്രാനുമതി കിട്ടി
Friday, June 30, 2023 6:52 AM IST
ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്ക് വിദേശത്ത് പരിശീലനം നടത്താൻ അനുമതി നൽകി കേന്ദ്ര കായിക മന്ത്രാലയം. ബജ്രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിച്ചു.
കിർഗിസ്ഥാനിലും ഹംഗറിയിലുമാണ് പരിശീലനം. ജൂലൈ ആദ്യവാരം താരങ്ങൾ വിദേശത്തേക്ക് പോകും. ബജ്റംഗ് പുനിയ കിർഗിസ്ഥാനിലെ ഇസിക് കുലിലും വിനേഷ് ഫോഗട്ട് ഹംഗറിയിലെ ബുഡാപെസ്റ്റിലും പരിശീലനം നടത്തും.
ഏഷ്യൻ ഗെയിംസിനും ലോക ചാമ്പ്യൻഷിപ്പിനും മുന്നോടിയായാണ് ഇരുവരും വിദേശത്ത് പരിശീലനം നടത്തുന്നത്. പരിശീലകൻ അടക്കം ഏഴു പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.