മുസ്ലിം ലീഗിന്റെ ആശിർവാദമുള്ള സിവിൽ കോഡ് ചർച്ചയിലേക്ക് സിപിഎമ്മിന് ക്ഷണം
Sunday, July 23, 2023 5:30 PM IST
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിയുടെ ഏക സിവിൽ കോഡ് സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്കാണ് ക്ഷണം.
എന്നാൽ സെമിനാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലല്ലെന്നും എല്ലാ മത രാഷ്ട്രീയ സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
നേരത്തെ, സിപിഎം സംഘടിപ്പിച്ച സിവിൽ കോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും കോൺഗ്രസ് അടക്കമുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അവർ വിട്ടുനിന്നിരുന്നു.