പൊന്മുടിയിൽ വാഹനാപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്
Sunday, July 23, 2023 7:57 PM IST
തിരുവനന്തപുരം: പൊന്മുടി റോഡിലെ രണ്ടാം വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. വെങ്ങാനൂർ സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം നടന്നത്. പൊന്മുടിയിലേക്ക് വിനോദയാത്ര നടത്തിയ സംഘത്തിൽപ്പെട്ടവരുടെ കാർ നിയന്ത്രണം വിട്ട് നാല് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.