ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് സ്പീക്കര്‍
Sunday, August 6, 2023 11:12 AM IST
കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് വയസുകാരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്കി.
മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് സ്പീക്കര്‍ ആലുവയിലെത്തിയത്. മുപ്പതോളം പോലീസുകാരാണ് സ്പീക്കര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒപ്പമുണ്ടായിരുന്നത്.
പിഞ്ചുകുഞ്ഞിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.