സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Wednesday, August 9, 2023 1:53 AM IST
കിളിമാനൂർ: സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചൽ വിളക്കുപാറ തുണ്ടിൽ പറമ്പ് വീട്ടിൽ വിനീത് (29) ആണ് അറസ്റ്റിൽ ആയത്.
കിളിമാനൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ കിളിമാനൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.