കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഇന്ന് 22 കാരറ്റ് സ്വർണം പവന് 80 രൂപ വർധിച്ച് 43,440 രൂപയായി. ​ഗ്രാമിന് 10 രൂപ വർധിച്ച് 5,430 രൂപയായിട്ടുണ്ട്. ചൊവാഴ്ച പവന് 80 രൂപ വർധിച്ച് 43,360 രൂപയായിരുന്നു.

ഇന്ന് 24 കാരറ്റ് സ്വർണം പവന് 80 രൂപ വർധിച്ച് 47,384 രൂപയായിട്ടുണ്ട്. ​ഗ്രാമിന് 10 രൂപ വർധിച്ച് 5,923 രൂപയാണ് വിപണി വില. ഓണം സീസൺ ആരംഭിച്ചതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ വർധനയുണ്ടായേക്കും.

ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിം​ഗുകൾ ഉൾപ്പടെ വരുന്നുവെന്ന് ഏതാനും ദിവസം മുൻപ് റിപ്പോർട്ട് വന്നിരുന്നു.

ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 78 രൂപയും എട്ട് ​ഗ്രാമിന് 624 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1903 യുഎസ് ഡോളറായിട്ടുണ്ട്.