കാ​ശു​കാ​രെ ബ​ഹു​മാ​നി​ക്ക​ടോ! ബി​ജെ​പി​യു​ടെ ആ​സ്തി 6,046 കോ​ടി രൂ​പ; കോ​ൺ​ഗ്ര​സി​ന് 805 കോ​ടി
കാ​ശു​കാ​രെ ബ​ഹു​മാ​നി​ക്ക​ടോ! ബി​ജെ​പി​യു​ടെ ആ​സ്തി 6,046 കോ​ടി രൂ​പ; കോ​ൺ​ഗ്ര​സി​ന് 805 കോ​ടി
Monday, September 4, 2023 6:42 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​ന​യു​ള്ള​താ​യി അ​സോ​സി‌​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) റി​പ്പോ​ർ​ട്ട്.

2020 - 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന എ​ട്ട് പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ആ​സ്തി​ക​ളു​ടെ ആ​കെ മൂ​ല്യം 7,291.61 കോ​ടി രൂ​പ ആ​യി​രു​ന്നു. 2021 - 22 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഈ ​സം​ഖ്യ 8,829.158 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്ന​താ​യി ആ​ണ് എ​ഡി​ആ​ർ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്.

6,046.81 കോ​ടി രൂ​പ​യു​ടെ ആ​സ്തി മൂ​ല്യ​മു​ള്ള ബി​ജെ​പി​യാ​ണ് പ്ര​ഖ്യാ​പി​ത സ്വ​ത്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ കൊ​മ്പ​ൻ. 2020 - 21 കാ​ല​ഘ​ട്ട​ത്തി​ലെ 4,990.19 കോ​ടി രൂ​പ​യു​ടെ സ്വ​ത്തി​ൽ നി​ന്ന് 21.17 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ബി​ജെ​പി​ക്ക് ഉ​ണ്ടാ​യ​ത്.

2020 - 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 691.11 കോ​ടി രൂ​പ​യു​ടെ ആ​സ്തി ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 16.58 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നേ​ടാ​നാ​യ​ത്. 2021 - 22 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 805.68 കോ​ടി ആ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ആ​കെ ആ​സ്തി. 71.58 കോ​ടി രൂ​പ​യു​മാ​യി എ​ട്ട് പാ​ർ​ട്ടി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ള്ള​തും കോ​ൺ​ഗ്ര​സി​നാ​ണ്.


ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കി​ടെ 151 ശ​ത​മാ​നം ആ​സ്തി വ​ള​ർ​ച്ച നേ​ടി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് 2021 - 22 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 458.10 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ കാ​ല​യ​ള​വി​ൽ ബി​എ​സ്പി​യു​ടെ ആ​സ്തി 5.74 ശ​ത​മാ​നം കു​റ​ഞ്ഞ് 690.71 കോ​ടി രൂ​പ​യി​ൽ എ​ത്തി.

കേ​ര​ള​ത്തി​ൽ മാ​ത്രം അ​ധി​കാ​ര​മു​ള്ള സി​പി​എം, പ്ര​ഖ്യാ​പി​ത സ്വ​ത്ത് ക​ണ​ക്കി​ൽ 735.77 കോ​ടി രൂ​പ​യു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ തൊ​ട്ട​ടു​ത്തു​ണ്ട്. 2020 - 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 14.05 കോ​ടി രൂ​പ​യു​ടെ ആ​സ്തി ഉ​ണ്ടാ​യി​രു​ന്ന സി​പി​ഐ​യ്ക്ക് 2021 - 22 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​കെ പ്ര​ഖ്യാ​പി​ത ആ​സ്തി 15.72 കോ​ടി രൂ​പ​യു​ടേ​താ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<