മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം പിതാവ് വിഷം കഴിച്ചു
Thursday, September 14, 2023 8:42 AM IST
തൃശൂർ: ചിറക്കേക്കോട് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം പിതാവ് വിഷം കഴിച്ചു. ജോജി, ഭാര്യ ലിജി, മകന് തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
മകനും ഭാര്യയും കൊച്ചുമകനും കിടന്നുറങ്ങിയ മുറിയില്‍ പ്രതി ജോണ്സണ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയുടെ ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണം.
നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. ജോണ്സണ് ഏറെ നാളുകളായി മകനൊടും കുടുംബത്തോടും സംസാരിക്കാറില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ജോണ്സണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.