എം.കെ.കണ്ണന് മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാനിരിക്കെ
Friday, September 29, 2023 9:34 AM IST
തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തൃശൂര്‍ രാമനിലയത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്.
മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സന്ദര്‍ശം. ഇരുവരും തമ്മില്‍ എന്താണെന്ന് സംസാരിച്ചതെന്ന കാര്യം വ്യക്തമല്ല
കരുവന്നൂര്‍ കേസില്‍ ഇന്ന് രണ്ടാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് കണ്ണന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് കണ്ണന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച കണ്ണനെ എട്ട് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം നേതാവ് പി.ആര്.അരവിന്ദാക്ഷന്, ബാങ്ക് മുന്‍ ജീവനക്കാരന് ജില്‍സ് എന്നിവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്.