ഹാങ്ഷൗവിൽ മലയാളിത്തിളക്കം; വെള്ളി നേടി ശ്രീശങ്കർ,വെങ്കലനേട്ടവുമായി ജിൻസൻ ജോൺസൻ
Sunday, October 1, 2023 7:00 PM IST
ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി മലയാളികളായ എം. ശ്രീശങ്കറും ജിന്സന് ജോണ്‍സണും.
പുരുഷവിഭാഗം ലോംഗ് ജമ്പിലാണ് ശ്രീശങ്കറിന്റെ രജത നേട്ടം. പുരുഷ വിഭാഗം 1500 മീറ്ററില്‍ ജിന്സന് ജോണ്സണ് വെങ്കലം നേടി.
ലോംഗ് ജമ്പില്‍ 8.19 മീറ്റര്‍ ദൂരം താണ്ടിയാണ് എം.ശ്രീശങ്കര്‍ വെള്ളിമെഡല്‍ നേടിയത്. എന്നാല്‍ ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ദേശീയ റിക്കാര്ഡ്കാരന് ജസ്വിന് ആല്ഡ്രിന് മെഡല്‍പട്ടികയില്‍ ഇടംപിടിക്കാനായില്ല. 7.76 മീറ്റര്‍ മാത്രമാണ് ജസ്വിന് ആല്ഡ്രിന് ചാടാനായത്.
പുരുഷവിഭാഗം 1500 മീറ്ററില്‍ 3:39.74 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ജിന്സന് ജോണ്‍സണിന്റെ വെങ്കല മെഡല്‍ നേട്ടം. അജയ് കുമാര്‍ സരോജ് വെള്ളി നേടിയതോടെ ഈയിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ നേട്ടം സ്വന്തമായി. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ ഹര്മിലന് ബെയ്ന്സിലൂടെ വെള്ളിമെഡല്‍ നേടാനും ഇന്ത്യയ്ക്കായി.