മര്യാദയുണ്ടെങ്കിൽ ഗവർണർ രാജിവയ്ക്കണം : എം.വി.ഗോവിന്ദൻ
Thursday, November 30, 2023 11:30 PM IST
തിരുവനന്തപുരം : മര്യാദയുണ്ടെങ്കിൽ ഗവർണർ സ്ഥാനം ആരിഫ്മുഹമ്മദ് ഖാൻ രാജിവച്ച് ഒഴിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യഥാർഥത്തിൽ കോടതി പരാമർശത്തോടെ സാമാന്യ മര്യാദയുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് ഗവർണറെങ്കിൽ അദ്ദേഹം രാജിവച്ചൊഴിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുപ്രീംകോടതി എന്താണോ പറഞ്ഞത് അതനുസരിച്ച് സർക്കാർ ശരിയായ നിലപാടു സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിസി പുനർനിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണു എം.വി.ഗോവിന്ദന്റെ പ്രതികരണം.