സെമിഫൈനൽ വിജയിച്ചു; ആത്മവിശ്വാസത്തോടെ ബിജെപി
Sunday, December 3, 2023 3:11 PM IST
ന്യൂഡൽഹി : സെമിഫൈനൽ വിജയിച്ച് ഫൈനലിൽ ആത്മവിശ്വാസത്തോടെ പോരാടാനുള്ള തയാറെടുപ്പിലാണ് ബിജെപിയും നരേന്ദ്രമോദിയും. ഹിന്ദിഹൃദയ ഭൂമിയിലുൾപ്പടെ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി കരുത്തരായി മുന്നേറുകയാണ്.
കോൺഗ്രസിന്റെ കൈയിൽ നിന്ന് രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്തപ്പോൾ മധ്യപ്രദേശിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റും വോട്ട് ശതമാനവും നേടിയാണ് ബിജെപി തങ്ങളുടെ ജൈത്ര യാത്ര തുടരുന്നത്.
ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ അയക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇന്ന് എൻഡിഎയുടെ കൈവശമാണ്.
സംസ്ഥാനങ്ങളിലെ മിന്നും വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആവർത്തിക്കുകയാണെങ്കിൽ ബിജെപി ഹാട്രിക്ക് നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.