കൊ​ച്ചി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത ഏ​ഴ് അം​ഗ​ങ്ങ​ൾ പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ല്‍​കി.

സി​പി​എം, എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

വെ​ള്ളി​യാ​ഴ്ച സെ​ന​റ്റ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ.​വി. മ‌​ഞ്ജു, പി.​എ​സ്. ഗോ​പ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യി​ട്ടും പോ​ലീ​സ് നി​ഷ്ക്രി​യ​രാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.