"അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഉൾപ്പെടുന്നതാണ് ഇന്ത്യാ ബ്ലോക്ക്': ജെ.പി. നഡ്ഡ
Thursday, February 22, 2024 5:14 AM IST
മുംബൈ: ഇന്ത്യ ബ്ലോക്കിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ ഉൾപ്പെടുന്നതാണ് പ്രതിപക്ഷ ഗ്രൂപ്പെന്ന് നഡ്ഡ വിമർശിച്ചു.
രാഹുൽ ഗാന്ധി എവിടെ യാത്ര നടത്തിയാലും അത് "ന്യായോ ജോഡോ യാത്ര' അല്ല, അത് "അന്യായ് ആൻഡ് ടോഡോ യാത്ര' ആണെന്നും നഡ്ഡ പരിഹസിച്ചു.
ഉദ്ധവ് താക്കറെയുടെ ഭരണകാലത്തെ അഴിമതിക്കേസുകളും ഡൽഹി മുഖ്യമന്ത്രി കേജരിവാൾ ഇഡി സമൻസും ചൂണ്ടിക്കാണിച്ചുകൊണ്ട് നഡ്ഡ പറഞ്ഞു, "മഹാരാഷ്ട്രയിൽ അഴിമതി നടന്നോ ഇല്ലയോ?, ഉദ്ധവിന്റെ ഭരണകാലത്ത് അഴിമതി നടന്നു. അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രി ജയിലിൽ കിടന്നോ ഇല്ലയോ, അരവിന്ദ് കേജരിവാൾ എന്തിനാണ് ഇഡിയെ ഭയക്കുന്നതെന്നും നഡ്ഡ ചോദിച്ചു.
"ഇരുട്ട് അവസാനിക്കും, സൂര്യൻ ഉദിക്കും, താമര വിരിയുകയും ചെയ്യും'1980-ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മോദിജിയുടെ നേതൃത്വത്തിൽ ഇന്ന് താമര വിരിഞ്ഞിരിക്കുകയാണെന്ന് നഡ്ഡ വ്യക്തമാക്കി.