ഹൈദരാബാദില്‍ വാഹനാപകടം; ബിആര്‍എസ് എംഎല്‍എ മരിച്ചു
Friday, February 23, 2024 9:41 AM IST
ഹൈദരാബാദ്: കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ തെലുങ്കാനയിലെ ബിആര്‍എസ് എംഎല്‍എ മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത(33) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. സംഘറെഡ്ഡി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുയറുകയായിരുന്നു.
മുന്‍ ബിആര്‍എസ് നിയമസഭാംഗം അന്തരിച്ച ജി.സായണ്ണയുടെ മകളാണ് നന്ദിത. ഈ മാസം 13ന് മാരിഗുഡ ജംഗ്ഷനില്വച്ചുണ്ടായ മറ്റൊരു വാഹനാപകടത്തില്‍നിന്ന് നന്ദിത നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.