റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ പേസര്‍ ആകാശ് ദീപ് ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സണും റെഹാന് അഹമ്മദിന് പകരം സ്പിന്നർ ഷൊയ്ബ് ബഷീറും പ്ലേയിംഗ് ഇലവനിലെത്തി.
ഇന്ത്യ ടീം: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പാട്ടീദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ് , ടോം ഹാർട്ലി, ഒലി റോബിൻസൺ, ഷോയിബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.