കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്
Sunday, February 25, 2024 11:23 AM IST
മലപ്പുറം: കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് തങ്ങൾസ് റോഡ് ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി. ബസിലും യാത്രക്കാർ കുറവായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.