റസൽ വെടിക്കെട്ടിൽ കോൽക്കത്തയ്ക്ക് ജയം
Sunday, March 24, 2024 1:36 AM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നാലു റണ്‍സിനു സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. സ്കോർ: കോൽക്കത്ത- 20 ഓവറിൽ 208/7. സണ്‍റൈസേഴ്സ് - 20 ഓവറിൽ 204/7.
സണ്‍റൈസേഴ്സിനു ജയിക്കാൻ ആറു പന്തിൽ 13 റണ്‍സ് വേണ്ടപ്പോൾ പന്തെറിഞ്ഞ ഹർഷിത് റാണ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് കോൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്.
25 പന്തിൽ ഏഴു സിക്സും മൂന്നു ഫോറും നേടി 64 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസലിന്റെ തകർപ്പൻ ബാറ്റിംഗാണ് കോൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്.
റസലിനു പുറമെ ഓപ്പണർ ഫിൽ സോൾട്ട് (54), രമണ്‍ദീപ് സിംഗ് (35), റിങ്കു സിംഗ് (23) എന്നിവരും മികച്ച പ്രകടനം നടത്തി. ടി. നടരാജൻ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തിൽ നേരത്തെതന്നെ തോൽവി ഉറപ്പാക്കിയ സണ്‍റൈസേഴ്സിനെ 29 പന്തിൽ 63 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്റെ പ്രകടനമാണ് ജയത്തിനരുകിലെത്തിച്ചത്. മായങ്ക് അഗർവാൾ (32), അഭിഷേക് ശർമ (32) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. റസൽ രണ്ടു വിക്കറ്റ് വീഴ്ത്തി.