പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെ : ജസ്റ്റീസ് സിറിയക് ജോസഫ്
Thursday, March 28, 2024 5:04 AM IST
തിരുവനന്തപുരം: ലോകായുക്തയായി അഞ്ചു വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്നത് ഏറെ ആത്മസംതൃപ്തിയോടെയാണെന്നു ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്.
അഞ്ചുവർഷ കാലയളവിൽ ഏറെ കേസുകളിൽ വേഗത്തിൽ തീർപ്പ് കല്പിക്കാൻ സാധിച്ചുവെന്നും ജസ്റ്റീസ് പറഞ്ഞു.
ജസ്റ്റീസ് സിറിയക് ജോസഫിന്റെ വിരമിക്കലിനോട് അനുബന്ധിച്ച് ബുധനാഴ്ച ഫുൾ കോർട്ട് റഫറണ്സ് ലോകായുക്ത കോടതിയിൽ നടത്തി.