അടിമാലിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ
Sunday, April 14, 2024 6:33 AM IST
അടിമാലി: ഇടുക്കി അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിയൻസ് പടിയിൽ ഫാത്തിമ കാസിം (70) ആണ് മരിച്ചത്.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. രാത്രി വീട്ടിലെത്തിയ മകൻ സുബൈറാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.
അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.