ചെന്നൈ: തെ­​ര­​ഞ്ഞെ­​ടു­​പ്പ് പെ­​രു­​മാ­​റ്റ­​ച്ച­​ട്ടം ലം­​ഘി­​ച്ച­​തി​ന് ത­​മി­​ഴ്‌­​നാ­​ട് ബി­​ജെ­​പി അ­​ധ്യ­​ക്ഷ​ന്‍ കെ. ​അ­​ണ്ണാ­​മ­​ലൈ­​ക്കെ­​തി­​രേ പോ­​ലീ​സ് കേ­​സെ­​ടു­​ത്തു. രാ​ത്രി പ­​ത്തി­​ന് ശേ­​ഷം കോ­​യ­​മ്പ­​ത്തൂ­​രി­​ല്‍ പ്ര­​ചാ​ര­​ണം ന­​ട­​ത്താ​ന്‍ ശ്ര​മി­​ച്ചെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി­ ര­​ണ്ട് കേ­​സു­​ക­​ളാ­​ണ് ര­​ജി­​സ്റ്റ​ര്‍ ചെ­​യ്­​ത​ത്. ഐ­​പി­​സി 143, 286, 341, 290 എ­​ന്നീ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ​സ്.

എ­​ന്നാ​ല്‍ കൃ­​ത്യം 9:58ന് ​ത­​ന്നെ പ്രാ­​ചാ­​ര­​ണ­​വാ­​ഹ­​ന­​ത്തി­​ലെ ലൈ​റ്റും മൈ​ക്കും ഓഫ് ചെ­​യ്‌­​തെ­​ന്നാ­​ണ് അ­​ണ്ണാ­​മ­​ലൈ­​യു­​ടെ വാ­​ദം. ത­​ന്നെ കാ­​ണാ​ന്‍ വാ­​ഹ­​ന­​ത്തി­​ന് സ­​മീ­​പം മ­​ണി­​ക്കൂ­​റു­​ക­​ളോ­​ളം കാ­​ത്തു­​നി­​ന്ന​വ­​രെ അ­​ഭി­​വാ​ദ്യം ചെ​യ്യു­​ക മാ­​ത്ര­​മാ­​ണ് ഉ­​ണ്ടാ­​യ­​ത്.

ഇ­​തി­​നി­​ടെ പോ­​ലീ­​സ് എ­​ത്തി ത​ന്‍റെ പ്ര­​ചാ​ര­​ണ വാ​ഹ­​നം പി­​ടി­​ച്ചെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഡി­​എം­​കെ സ​ര്‍­​ക്കാ­​രി­​​ന്‍റെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് പോ­​ലീ­​സി­​​ന്‍റെ ന­​ട­​പ­​ടി­​യെ​ന്നും ബി­​ജെ­​പി ആ­​രോ­​പി​ച്ചു.