കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ. പ​വ​ന് 54,360 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. 720 രൂ​പ​യാ​ണ് ഇ​ന്ന് പ​വ​ന് കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 440 രൂ​പ വ​ർ​ധി​ച്ച് പ​വ​ന് 53,640 രൂ​പ​യാ​യി​രു​ന്നു.

ഗ്രാ​മി​ന് 90 രൂ​പ വ​ർ​ധി​ച്ച് 6795 രൂ​പ​യാ​യി. ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ 8000 രൂ​പ​യോ​ള​മാ​ണ് പ​വ​ന് വ​ർ​ധി​ച്ച​ത്. വി​ഷു​വി​ന് ശേ​ഷ​മു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ​വ​ന് 1160 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ് വ​ന്നി​രു​ന്നു. പ​വ​ന് 53,200 രൂ​പ​യാ​യി​രു​ന്നു ശ​നി​യാ​ഴ്ച​ത്തെ സ്വ​ർ​ണ​വി​ല.