ടെ​ഹ്റാ​ൻ: കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ കാ​ണാ​ൻ എം​ബ​സി അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല.

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​പ്പ​ൽ തു​റ​മു​ഖ​ത്തെ അ​ടു​പ്പി​ക്കാ​നാ​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​റാ​നി​ലെ ബ​ന്ദ​ർ അ​ബ്ബാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പ​മാ​ണ് ക​പ്പ​ൽ ഉ​ള്ള​തെ​ന്നും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രെ കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ട​ൽ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ 13നാ​ണ് ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. നാ​ലു മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 17 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.