വേനൽ മഴ വടക്കൻ ജില്ലകളിലേക്ക്, യെല്ലോ അലര്‍ട്ട്; മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴ
Wednesday, April 17, 2024 10:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ വടക്കൻ ജില്ലകൾക്ക് ആശ്വാസമായി വേനൽമഴയെത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. യെല്ലോ അലര്‍ട്ട് ആണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം മുതൽ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ - ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളിൽ സാധാരണയെക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.